പാലക്കാട്: വാളയാർ സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ അമ്മമാരും പൊമ്പിളെ ഒരുമെ നേതാവ് ഗോമതിയും നടത്തിവന്ന സമരത്തെ അട്ടിമറിക്കാൻ ശ്രമമെമന്ന് വാളയാർ നീതി സമരസമിതി.
നിരാഹാര സമരം നടത്തുന്ന ഗോമതിയുടെ ആരോഗ്യനില പരിശോധിക്കാൻ ഒരിക്കൽ പോലും തയാറാകാതിരുന്ന ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഒരു മുന്നറിയിപ്പുമില്ലാതെ പന്തലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോമതിയുടെ ജീവൻ രക്ഷിക്കാനല്ല സമരം തകർക്കാനാണ് ശ്രമം എന്നു ബോധ്യപ്പെട്ടതിനാലാണ് പ്രവർത്തകർ അതിനെ എതിർത്തത്.
വാളയാർ കുഞ്ഞുങ്ങളുടെ അമ്മയേയും അച്ഛനേയും സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, വി.എം. മാർസൻ, സലിന പ്രാക്കാനം, അനിത ഷിനു, ഫാ. അഗസ്റ്റിൻ വട്ടോളി, പി.എച്ച്. കബീർ, നൗഫിയ നസീർ, രാജേഷ്, കൃഷ്ണൻ മലമ്പുഴ, സി.ജെ. വർഗീസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.