കൊല്ലങ്കോട്: കള്ളിയമ്പാറ വേലാങ്കാട്ടിൽ കാട്ടാന വീണ്ടും എത്തി. ചെന്താമരാക്ഷൻ, വാസുദേവൻ എന്നിവരുടെ തോട്ടങ്ങളിൽ എത്തിയ കാട്ടാനകൾ 28 തെങ്ങും 70 വാഴയും 26 കവുങ്ങും നശിപ്പിച്ചു. രണ്ട് മാസത്തോളമായി ആനയുടെ ശല്യമില്ലെന്ന് ആശ്വസിച്ചിരിക്കുബോഴാണ് നിരവധി നാശനഷ്ടങ്ങൾ കാടാട്ടാനകൾ വരുത്തിയത്. മൂന്ന് മാസങ്ങൾക്കു മുമ്പ് വേലാങ്കാട്ടിലെത്തിയ ഒറ്റക്കൊമ്പൻ 60ൽ അധികം തെങ്ങുകൾ നശിപ്പിച്ചിരുന്നു.
വനം വകുപ്പിന്റേയും സ്വകാര്യ വ്യക്തിയുടെയും വൈദ്യുതി വേലികൾ തകർത്താണ് കൃഷിയിടങ്ങളിൽ എത്തുന്നത്. 80 ലക്ഷം വകയിരുത്തി തൂക്ക് വൈദ്യുതിവേലി നിർമിക്കാൻ ഫണ്ട് വകയിരുത്തിയും നടപടി ഉണ്ടായില്ല. എട്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് സ്പിങ് വൈദ്യുതവേലി നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. ആനകൾ നിരന്തരം കൃഷി നശിപ്പിക്കുന്നതിനാൽ വനം വകുപ്പ് മൗനം പാലിക്കുന്നതിനെതിരെ കർഷകർ സമരത്തിന് തയ്യാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.