അകത്തേത്തറ: ധോണി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. വീട്ടുപറമ്പിലെ പന തിന്നു തീർക്കുകയും കമുക് ഒടിച്ച് നശിപ്പിക്കുകയും ചെയ്തു.
ധോണി പെരുന്തുരുത്തിക്കളം ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് ഒരു കൊമ്പനും രണ്ട് പിടിയാനകളുമടങ്ങിയ കൂട്ടം ഇറങ്ങിയത്.
ധോണി സന്തോഷ്, വേലായുധൻ എന്നിവരുടെ വീടുകൾക്ക് പിന്നിലൂടെ എത്തിയ കാട്ടാനക്കൂട്ടം സമീപത്തെ പന കുത്തിമറിച്ച് തിന്നുകയായിരുന്നു. ചിന്നംവിളി കേട്ട് ഞെട്ടി ഉണർന്ന നാട്ടുകാർ ബഹളം വെച്ചാണ് കാട്ടാനയെ തുരത്തിയത്.
ഒലവക്കോട് ദ്രുതപ്രതികരണ സംഘവും നാട്ടുകാരുടെ സഹായത്തിനെത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ ഭീതിപരത്തിയ കൊമ്പൻ പി.ടി ഏഴിനെ വനംവകുപ്പ് കൂട്ടിലാക്കിയത്.
തുടർന്നും ആനശല്യം രൂക്ഷമാകുന്നത് നാട്ടിൽ ഭീതി വർധിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.