അലനല്ലൂർ: ലോകകപ്പ് ഫുട്ബാൾ ആവേശം പകർന്ന് എടത്തനാട്ടുകരയിൽ വിളംബര റാലി സംഘടിപ്പിച്ചു. എടത്തനാട്ടുകരയിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. കോട്ടപ്പള്ള ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്തു നിന്ന് ആരംഭിച്ച റാലി വട്ടപ്പണ്ണപ്പുറം ചുറ്റി കോട്ടപ്പള്ള സെന്ററിൽ സമാപിച്ചു.
ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ നടന്ന റാലിയിൽ ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞും കൊടികൾ വീശിയുമാണ് ആരാധകർ അണിനിരന്നത്. ആരാധകരേറെയുള്ള അർജന്റീന, ബ്രസീൽ ടീമുകൾക്കൊപ്പം പോർചുഗൽ, സ്പെയിൻ, ജർമനി, ഫ്രാൻസ് ടീമുകളുടെ കൊടികളാണ് റാലിയിൽ പ്രധാനമായും കണ്ടത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷം ഏവരുടെയും മുഖത്ത് പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.