ക​ഞ്ചാ​വു​മാ​യി വ​ന്ന സ്കൂ​ട്ട​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​പ്പോ​ൾ

കഞ്ചാവുമായി സ്കൂട്ടറിലെത്തിയ യുവാവ് അധികൃതരെ കബളിപ്പിച്ച് രക്ഷപ്പെട്ടു

കൊല്ലങ്കോട്: കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ യുവാവ് ഉദ്യോസ്ഥർക്കു നേരെ വാഹനമോടിച്ച് ഭീതിപരത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യനും സംഘവും മുതലമട പള്ളം പള്ളിമൊക്കിൽ വെള്ളിയാഴ്ച നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. തുടർന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.


സ്കൂട്ടറിൽനിന്ന് 1.1 കിലോ കഞ്ചാവ് കണ്ടെത്തി. അന്വേഷണത്തിൽ പള്ളം പള്ളിമൊക്ക് സ്വദേശിയായ ഷാഹിറിനെ (22) തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. കഞ്ചാവും വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - young man came in scooter with ganja deceived authorities and escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.