മുതലമട: 11 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി മുതലമടയിൽ പിടിയിൽ. കാറിൽ കടത്തിയ പത്തുലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലപ്പുറം തിരൂരങ്ങാടി സ്വദേശി കല്ലക്കൻക്കുന്നത്ത്പറമ്പ് മുനിയൂർ സൗത്തിൽ ഫൈസലാണ് (36) പിടിയിലായത്. മുതലമട റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് കൊല്ലങ്കോട് പൊലീസും പാലക്കാട് ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഉൾനാടൻ മത്സ്യവളർത്തലിെൻറ മറവിലാണ് ഫൈസൽ കഞ്ചാവ് കടത്തും കൈമാറലും നടത്തിവന്നിരുന്നത്. കൂടുതൽ പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ അജയൻ, എ.എസ്.ഐമാരായ ഉണ്ണിമുഹമ്മദ്, ഗണേശൻ, ഷാജു, സി.പി.ഒ ജിജോ. എസ്. ഡാൻസാഫ്, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ നസീറലി, റഹിം മുത്തു, ആർ. കിഷോർ, എസ്. ഷനോസ്, യു. സൂരജ് ബാബു, കെ. ദിലീപ്, ആർ. രാജീദ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.