പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൃശൂർ മരത്തംകോട് സ്വദേശിയായ അൻസാരി എന്ന ഹക്കീമുൽ അൻസാരിയാണ് (23) പിടിയിലായത്.
ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 20 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ്ഫോമിൽ തടഞ്ഞുനിർത്തി പരിശോധിച്ചതോടെയാണ് ലഹരി കണ്ടെത്തിയത്.
ഫാസ്റ്റ് ഫുഡ് പാചകത്തൊഴിലാളിയാണ് ഇയാൾ. ബംഗളൂരുവിൽനിന്നും ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി കുന്നംകുളത്തേക്ക് പോകുകയായിരുന്നുവെന്ന് ഹക്കിം എക്സൈസ് സംഘത്തോട് പറഞ്ഞു. കുന്നംകുളം, പന്നിത്തടം, മരത്തംകോട് പ്രദേശങ്ങളിലുള്ള സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നത്. ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ.പി.എഫ് എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, എ.എസ്.ഐമാരായ കെ. സജു, എസ്.എം. രവി എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.