പുലിമല പാറ ഖനനത്തിനെതിരെ ചായലോട് നിവാസികൾ സമരം തുടങ്ങി

അടൂർ: ഏനാദിമംഗലം പുലിമല പാറ ഖനനത്തിനെതിരെ ചായലോട് നിവാസികൾ വീണ്ടും സമരം തുടങ്ങി. പാറമടക്കെതിരെ നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ജീവൻ പോയാലും ക്വാറി വരാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഏനദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഒരു കാരണവശാലും ഈ പാറമടക്ക് പഞ്ചായത്ത് അനുമതി നൽകില്ലെന്ന് അദ്ദേഹം ജനങ്ങൾക്കു ഉറപ്പുനൽകി. അജീഷ് ജോർജ്, മാത്യു ഐസക്, പി.കെ. തോമസ് എന്നിവർ സംസാരിച്ചു. ചായലോട് സെന്‍റ്​ ജോർജ് ആശ്രമം സ്കൂളിനു 65 മീറ്റർ അകലെ അനധികൃത പാറ ഖനനത്തിനെതിരെ നാല് വർഷമായി നാട്ടുകാർ രാപ്പകൽ സമരത്തിലാണ്. ആക്ഷൻ കൗൺസിലിന് അനുകൂലമായി ഹൈകോടതി ഉത്തരവും ഉണ്ടായി. എന്നാൽ, വസ്തു കൂടിയ വിലയ്ക്ക്​ ഉടമ ക്വാറി മാഫിയക്കു വിറ്റു പ്രശ്നങ്ങളിൽനിന്നു തലയൂരി. ഇതോടെ നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. തൊട്ടടുത്തുതന്നെ നൂറോളം കുടുംബങ്ങൾ, സ്കൂൾ, പോസ്റ്റ്‌ ഓഫിസ്, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നു. PTL ADR Samaram ഏനാദിമംഗലം പുലിമല പാറ ഖനനത്തിനെതിരെ നാട്ടുകാർ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.