തോടിനെ മാലിന്യമുക്തമാക്കി വിദ്യാർഥികൾ

മല്ലപ്പള്ളി: വെണ്ണിക്കുളം സെന്‍റ്​ ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളി‍ൻെറ സമീപത്തുകൂടെ ഒഴുകുന്ന തോട്ടിൽ വർഷങ്ങളായി അടിഞ്ഞു കൂടിയിരുന്ന പാഴ്​വസ്തുക്കളും മാലിന്യവും നീക്കം ചെയ്ത്​ വിദ്യാർഥികൾ മാതൃകയായി. സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയത്. ഹെഡ്മിസ്ട്രസ് മേരി ജോർജ്, സി.പി.ഒമാരായ വിനു തോമസ്, ലൗലി പി. എബ്രഹാം, കാഡറ്റ് ലീഡേഴ്സായ ബിദിയ സൂസൻ ജേക്കബ്, അർജുൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കാഡറ്റുകൾ ചേർന്നാണ് പ്രവർത്തനം നടത്തിയത്. ഫോട്ടോ: സെന്‍റ്​ ബഹനാൻസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ തോട് ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.