കോന്നി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഇന്ന്

കോന്നി: പഞ്ചായത്ത് 18ആം വാർഡ് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് തെരഞ്ഞെടുപ്പ്. 18ആം വാർഡ് മെംബർ യു.ഡി.എഫിലെ ബാല‍ൻെറ നിര്യാണത്തെ തുടർന്നാണ് നടക്കുന്നത്. യു.ഡി.എഫി‍ൻെറ കോട്ടയായ വാർഡിൽ ഇത്തവണ ശക്തമായ മത്സരമാണ്. യു.ഡി.എഫിലെ അർച്ചന ബാലൻ, എൽ.ഡി.എഫിലെ ഗീത, എൻ.ഡി.എയിലെ അജയൻ എന്നിവർ തമ്മിലാണ് പ്രധാന അങ്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.