മാലിന്യക്കൂമ്പാരമായി വടശ്ശേരിക്കര എൽ.പി സ്‌കൂൾ

വടശ്ശേരിക്കര: മാലിന്യവും മദ്യക്കുപ്പികളും കൂട്ടിയിടാനുള്ള ഇടമായി വടശ്ശേരിക്കര എൽ.പി സ്‌കൂൾ പരിസരം. സ്‌കൂളിന് പിന്നിലായി റോഡിനോട് ചേർന്ന ഭാഗത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിനെത്തുടർന്ന്​ അടഞ്ഞുകിടക്കുകയായിരുന്നു സ്‌കൂൾ. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഈ അധ്യയനവർഷം ഇവിടെ സ്‌കൂൾ പ്രവർത്തിപ്പിക്കാനും കഴിയില്ല. വൃത്തിഹീനമായി കിടക്കുന്ന സ്‌കൂൾ പരിസരത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമാണ് കൂടുതലും തള്ളിയിരിക്കുന്നത്. സന്ധ്യയായാൽ ഇവിടം മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് നടപടി എടുക്കണമെന്ന ആവശ്യം ശക്​തമാണ്​. പടം: വടശ്ശേരിക്കര എൽ.പി സ്‌കൂളിന് പിന്നിലായി തള്ളിയിട്ടിരിക്കുന്ന മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.