Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:08 AM GMT Updated On
date_range 25 May 2022 12:08 AM GMTമാലിന്യക്കൂമ്പാരമായി വടശ്ശേരിക്കര എൽ.പി സ്കൂൾ
text_fieldsbookmark_border
വടശ്ശേരിക്കര: മാലിന്യവും മദ്യക്കുപ്പികളും കൂട്ടിയിടാനുള്ള ഇടമായി വടശ്ശേരിക്കര എൽ.പി സ്കൂൾ പരിസരം. സ്കൂളിന് പിന്നിലായി റോഡിനോട് ചേർന്ന ഭാഗത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിനെത്തുടർന്ന് അടഞ്ഞുകിടക്കുകയായിരുന്നു സ്കൂൾ. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഈ അധ്യയനവർഷം ഇവിടെ സ്കൂൾ പ്രവർത്തിപ്പിക്കാനും കഴിയില്ല. വൃത്തിഹീനമായി കിടക്കുന്ന സ്കൂൾ പരിസരത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമാണ് കൂടുതലും തള്ളിയിരിക്കുന്നത്. സന്ധ്യയായാൽ ഇവിടം മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്. പടം: വടശ്ശേരിക്കര എൽ.പി സ്കൂളിന് പിന്നിലായി തള്ളിയിട്ടിരിക്കുന്ന മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story