പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഒരു യൂനിറ്റായി പരിഗണിച്ച് പ്രതിമാസ വാടക അടിസ്ഥാനത്തിൽ 15വർഷത്തേക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ 30 വരെയാണ് സ്വീകരിക്കുന്നത്. ടെൻഡർ തുറക്കുന്ന തീയതി ഈമാസം 31ആണ്. ഗ്രൗണ്ട് ഫ്ലോറിൽ ഒമ്പതും ഒന്നാം നിലയിൽ 27ഉം കടമുറികളാണുള്ളത്. 7000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് വാടകക്ക് നൽകുന്നത്. ഒരു വ്യക്തിക്ക് ഒന്നിച്ച് നൽകുകയാണ്. ഒന്നിച്ചെടുക്കുന്ന ആൾക്ക് മറ്റുള്ളവർക്ക് മറിച്ചുനൽകാം. നേരത്തേ ഒരുവർഷത്തേക്കായിരുന്നു കടമുറികൾ ലേലത്തിൽ നൽകിയിരുന്നത്. ഓരോ മുറികളും ലേലത്തിൽ നൽകി വാടക പിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടായത് കാരണമാണ് ഒറ്റ യൂനിറ്റായി നൽകുന്നത്. ഭിത്തി കെട്ടി തിരിച്ച മുറികൾ ആവശ്യാനുസരണം നീക്കി വിശാലമായ മുറിയാക്കാനും സൗകര്യമുണ്ട്. യാർഡിൻെറയും ഓടയുടെയും കുറച്ച് പണികൾ കൂടി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൻെറ പണികൂടി കഴിഞ്ഞാൽ സ്റ്റാൻഡ് പൂർണാമയി ഇവിടെപ്രവർത്തിക്കും. ഇപ്പോൾ പുതിയ സ്റ്റാൻഡിലും ബസുകൾ കയറുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് പുതിയ കെട്ടിടം ഉദ്ഘാടനം നടന്നത്. പണി മുഴുവൻ പൂർത്തിയാകുന്നതിനുമുമ്പ് ഉദ്ഘാടനം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.