Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കടമുറികൾ ലേലത്തിന്​

text_fields
bookmark_border
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ഷോപ്പിങ്​ കോംപ്ലക്സിലെ കടമുറികൾ ഒരു യൂനിറ്റായി പരിഗണിച്ച് പ്രതിമാസ വാടക അടിസ്ഥാനത്തിൽ 15വർഷത്തേക്ക് നൽകുന്നതിന്​ ടെൻഡർ ക്ഷണിച്ചു. ടെൻഡർ 30 വരെയാണ്​ സ്വീകരിക്കുന്നത്​. ​ടെൻഡർ തുറക്കുന്ന തീയതി ഈമാസം 31ആണ്​. ഗ്രൗണ്ട് ഫ്ലോറിൽ ഒമ്പതും ഒന്നാം നിലയിൽ 27ഉം കടമുറികളാണുള്ളത്. 7000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് വാടകക്ക് നൽകുന്നത്. ഒരു വ്യക്തിക്ക് ഒന്നിച്ച് നൽകുകയാണ്. ഒന്നിച്ചെടുക്കുന്ന ആൾക്ക് മറ്റുള്ളവർക്ക്​ മറിച്ചുനൽകാം. നേരത്തേ ഒരുവർഷത്തേക്കായിരുന്നു കടമുറികൾ ലേലത്തിൽ നൽകിയിരുന്നത്. ഓരോ മുറികളും ലേലത്തിൽ നൽകി വാടക പിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടായത് കാരണമാണ് ഒറ്റ യൂനിറ്റായി നൽകുന്നത്. ഭിത്തി കെട്ടി തിരിച്ച​ മുറികൾ ആവശ്യാനുസരണം നീക്കി വിശാലമായ മുറിയാക്കാനും സൗകര്യമുണ്ട്. യാർഡി‍ൻെറയും ഓടയുടെയും കുറച്ച്​ പണികൾ കൂടി മാത്രമാണ്​ ഇനി പൂർത്തിയാകാനുള്ളത്​. ഇതി‍ൻെറ പണികൂടി കഴിഞ്ഞാൽ സ്റ്റാൻഡ്​ പൂർണാമയി ഇവിടെപ്രവർത്തിക്കും. ഇപ്പോൾ പുതിയ സ്റ്റാൻഡിലും ബസുകൾ കയറുന്നുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പാണ്​ പുതിയ കെട്ടിടം ഉദ്​ഘാടനം നടന്നത്​. പണി മുഴുവൻ പൂർത്തിയാകുന്നതിനുമുമ്പ്​ ​ഉദ്ഘാ​ടനം നടത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story