മോദി സർക്കാറിൻെറ എട്ടുവർഷം: ജനസമ്പർക്ക പരിപാടിയുമായി ബി.ജെ.പി പത്തനംതിട്ട: നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തീകരിച്ചതിൻെറ ഭാഗമായി ഈമാസം ജില്ലയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലും ആറിന് കർഷകരെ പങ്കെടുപ്പിച്ച് പരിപാടിക്ക് തുടക്കമാകും. നരേന്ദ്രമോദി സർക്കാറിൻെറ വിവിധ പദ്ധതികളിൽ ജില്ലയിൽ ആറരലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാടാണ് കേന്ദ്ര പദ്ധതികൾക്കെതിരെ സ്വീകരിക്കുന്നത്. അവ അട്ടിമറിക്കുക മാത്രമല്ല ചില പദ്ധതികൾ പേരുമാറ്റി തങ്ങളുടെ സ്വന്തമാക്കാനും ശ്രമിച്ചു. പത്തനംതിട്ട ജില്ലയുടെ വികസനത്തിന് എല്ലാ സഹായങ്ങളും നൽകാൻ മോദി സർക്കാർ സന്നദ്ധമാണെങ്കിലും കൃത്യമായ പദ്ധതികൾ സമർപ്പിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. ജില്ലയിലെ ആദിവാസികളുടെ സഹായത്തിന് കേന്ദ്ര സർക്കാർ നൽകിയ തുകപോലും അട്ടിമറിച്ചു. ടൂറിസത്തിന് നിരവധി സാധ്യതയുണ്ടായിട്ടും ഒരു പദ്ധതിയും സംസ്ഥാനം നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, വൈസ് പ്രസിഡന്‍റുമാരായ അജിത് പുല്ലാട്, കെ. ബിനുമോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.