Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോദി സർക്കാറി‍െൻറ...

മോദി സർക്കാറി‍െൻറ എട്ടുവർഷം: ജനസമ്പർക്ക പരിപാടിയുമായി ബി.ജെ.പി

text_fields
bookmark_border
മോദി സർക്കാറി‍ൻെറ എട്ടുവർഷം: ജനസമ്പർക്ക പരിപാടിയുമായി ബി.ജെ.പി പത്തനംതിട്ട: നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തീകരിച്ചതി‍ൻെറ ഭാഗമായി ഈമാസം ജില്ലയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലും ആറിന്​ കർഷകരെ പ​​ങ്കെടുപ്പിച്ച്​​​ പരിപാടിക്ക്​ തുടക്കമാകും. നരേന്ദ്രമോദി സർക്കാറി‍ൻെറ വിവിധ പദ്ധതികളിൽ ജില്ലയിൽ ആറരലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാടാണ് കേന്ദ്ര പദ്ധതികൾക്കെതിരെ സ്വീകരിക്കുന്നത്​. അവ അട്ടിമറിക്കുക മാത്രമല്ല ചില പദ്ധതികൾ പേരുമാറ്റി തങ്ങളുടെ സ്വന്തമാക്കാനും ശ്രമിച്ചു. പത്തനംതിട്ട ജില്ലയുടെ വികസനത്തിന് എല്ലാ സഹായങ്ങളും നൽകാൻ മോദി സർക്കാർ സന്നദ്ധമാണെങ്കിലും കൃത്യമായ പദ്ധതികൾ സമർപ്പിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. ജില്ലയിലെ ആദിവാസികളുടെ സഹായത്തിന് കേന്ദ്ര സർക്കാർ നൽകിയ തുകപോലും അട്ടിമറിച്ചു. ടൂറിസത്തിന്​ നിരവധി സാധ്യതയുണ്ടായിട്ടും ഒരു പദ്ധ​തിയും സംസ്ഥാനം നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, വൈസ് പ്രസിഡന്‍റുമാരായ അജിത് പുല്ലാട്, കെ. ബിനുമോൻ എന്നിവരും പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story