തൈകൾ നട്ടു; തലമുറകൾക്ക്​​ വേണ്ടി

പരിസ്ഥിതിദിനം ആചരിച്ചു അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ലൈബ്രററി ജില്ല കൗൺസിൽ അംഗം അജി ചരുവിള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ മുരളി എൻ. കുടശനാട് വൃക്ഷത്തൈകൾ വിതരണം ചെയ്തു. താലൂക്ക് കൗൺസിൽ അംഗം എസ്. അൻവർ ഷാ, അക്ഷരസേനാംഗങ്ങളായ മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള, ഹരികൃഷ്ണൻ, എസ്. രമ്യ എന്നിവർ സംസാരിച്ചു. വനിത വേദി കൺവീനർ വി.എസ്. വിദ്യയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രശ്നോത്തരി മത്സരവും നടത്തി. കവികളായ പഴകുളം ആന്‍റണി, അടൂർ ആർ.രാമകൃഷ്ണൻ എന്നിവർ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT