പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല വളപ്പിൽ രത്നമണി സുരേന്ദ്രൻ വൃക്ഷത്തൈ നട്ടു. വായനശാല വൈസ് പ്രസിഡന്‍റ് കെ.എച്ച്. ഷിജു അധ്യക്ഷത വഹിച്ചു. ടി.എൻ. കൃഷ്ണപിള്ള പരിസ്ഥിതി ദിന സന്ദേശം നൽകി. രമ്യ സുരേന്ദ്രൻ, പിങ്കി വിജയൻ, വി. സുശീലൻ, കെ.ഡി. ശശിധരൻ, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു. ----------- പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കി. പച്ചക്കറി തൈകൾ നടുന്നതിന്‍റെ ഉദ്ഘാടനം പന്തളം നഗരസഭ കൗൺസിലർ സുനിത വേണു നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രസന്നകുമാർ, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.എച്ച്. ഷിജു, എസ്.എം.സി ചെയർമാൻ എം.ബി. ബിനുകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി സ്വാഗതവും കെ. ജനി നന്ദിയും പറഞ്ഞു. ------- പന്തളം: മങ്ങാരം ചൈതന്യ റെസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എം. വിശ്വനാഥൻ വൃക്ഷത്തൈ നട്ടു. പന്തളം നഗരസഭ കൗൺസിലർ ടി.കെ. സതി, മങ്ങാരം ഗ്രാമീണ വായനശാല സെക്രട്ടറി കെ.ഡി. ശശീധരൻ, അസോസിയേഷൻ രക്ഷാധികാരി കെ.എച്ച്. ഷിജു, പി.കെ. ഗോപി, എസ്.എം. സുലൈമാൻ, കെ. ഷിഹാദ് ഷിജു എന്നിവർ സംസാരിച്ചു. പന്തളം നഗരസഭ രണ്ടാം വാർഡിൽ തോട്ടക്കോണം ഗവ. എൽ.പി സ്കൂൾ അങ്കണത്തിൽ വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ, സി.ഡി.എസ് അംഗം ശശികല, എ.ഡി.എസ് പ്രസിഡന്‍റ് രാധാമണി, അംഗങ്ങളായ ശ്രീജ ശ്രീകാന്ത്, മഞ്ജു ബിനുപ്, ശ്രീകാന്ത് എന്നിവർ പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുത്തു. പന്തളം റോട്ടറി ക്ലബ് ആഭിമുഖ്യത്തിൽ പെരുമ്പുളിക്കൽ കുളവള്ളി ജങ്ഷനിൽ വൃക്ഷത്തൈ നട്ടു. പന്തളം തെക്കേക്കര പഞ്ചായത്തംഗം എ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘു പെരുമ്പുളിക്കൽ, ട്രഷറർ വേണുഗോപാൽ, രാജഗോപാൽ, ഗോപിനാഥൻ കുളനട, രഘു ഷീബ, പ്രകാശ് പറന്തൽ, രോഹിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.