കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട അറസ്റ്റിൽ

അടൂർ: കാപ്പ ചുമത്തി നാടുകടത്തിയെങ്കിലും വിലക്ക്​ ലംഘിച്ച്​ ജില്ലയിൽ പ്രവേശിച്ച പെരിങ്ങനാട് നെല്ലിമുകൾ മുകളുവിള വടക്കേതിൽ ജയകുമാറിനെ (45) അടൂർ പൊലീസ് അറസ്റ്റ്​ ചെയ്തു​. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞമാസമാണ് കാപ്പ ചുമത്തി നാടുകടത്തിയത്​. രണ്ടുദിവസം മുമ്പ്​ ജില്ലയിൽ അതിക്രമിച്ചുകയറിയ ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്നാണ്​ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ നിയമപ്രകാരം ഒരുമാസത്തിനുള്ളിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ---------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT