Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:07 AM GMT Updated On
date_range 6 Jun 2022 12:07 AM GMTകാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട അറസ്റ്റിൽ
text_fieldsbookmark_border
അടൂർ: കാപ്പ ചുമത്തി നാടുകടത്തിയെങ്കിലും വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പെരിങ്ങനാട് നെല്ലിമുകൾ മുകളുവിള വടക്കേതിൽ ജയകുമാറിനെ (45) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞമാസമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. രണ്ടുദിവസം മുമ്പ് ജില്ലയിൽ അതിക്രമിച്ചുകയറിയ ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ നിയമപ്രകാരം ഒരുമാസത്തിനുള്ളിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ---------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story