മല്ലപ്പള്ളി: തകർന്ന് ഏഴു മാസം കഴിഞ്ഞിട്ടും കോമളം പാലം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിലും ഗതാഗത പ്രശ്നങ്ങളിലും പ്രതിഷേധിച്ച് ജനകീയ സമിതി നേതൃത്വത്തിൽ കല്ലൂപ്പാറ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. ഡോ.മാത്യൂ മാരേട്ട് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി പ്രസിഡന്റ് മോൻസൺ കുരുവിള അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്തംഗം പ്രകാശ് വടക്കേ മുറി, കല്ലൂപ്പാറ പഞ്ചായത്തംഗം ടി.ടി. മനു, ടി.കെ. ഉണ്ണികൃഷ്ണൻ, ടി. ഒ. എബ്രഹാം, ജോസ് ഫിലിപ്പ്, വി.എം.ജി പണിക്കർ, പത്മകുമാർ പള്ളത്ത്, ഹരികുമാർ വാഴയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.