ജില്ലയിൽ കോവിഡ്​ ബാധിതർ പെരുകുന്നു; കലക്ടർക്ക്​ കോവിഡ്​

പത്തനംതിട്ട: ജില്ലയിൽ വീണ്ടും ​കോവിഡ്​ ബാധ പെരുകുന്നു. ശനിയാഴ്ച ജില്ലയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 105 ആയി ഉയർന്നിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതോടെ കലക്ടർ ദിവ്യ എസ്​.അയ്യർക്ക്​ ക്വാറന്‍റീനിൽപോയി. ആരോഗ്യമന്ത്രി വീണ ജോർജിന്​ പനിബാധയുണ്ടെന്ന്​ അവരുടെ ഓഫിസ്​ വൃത്തങ്ങൾ അറിയിച്ചു. മന്ത്രി തിങ്കളാഴ്ച കോവിഡ്​ പരിശോധന നടത്തും. മന്ത്രിയും ക്വാറന്‍റീനിലാണ്​. ഞായറാഴ്ച ജില്ലയിൽ 65പേർക്ക്​ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചില ജീവനക്കാർക്കും രോഗബാധയുണ്ട്​. സംസ്ഥാനത്ത് 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക്​ 11ശതമാനം കടന്നു. കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തുമാണ്. അതേസമയം, സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാണെന്ന്​ അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT