Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:13 AM GMT Updated On
date_range 6 Jun 2022 12:13 AM GMTജില്ലയിൽ കോവിഡ് ബാധിതർ പെരുകുന്നു; കലക്ടർക്ക് കോവിഡ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ വീണ്ടും കോവിഡ് ബാധ പെരുകുന്നു. ശനിയാഴ്ച ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 105 ആയി ഉയർന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ കലക്ടർ ദിവ്യ എസ്.അയ്യർക്ക് ക്വാറന്‍റീനിൽപോയി. ആരോഗ്യമന്ത്രി വീണ ജോർജിന് പനിബാധയുണ്ടെന്ന് അവരുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. മന്ത്രി തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തും. മന്ത്രിയും ക്വാറന്‍റീനിലാണ്. ഞായറാഴ്ച ജില്ലയിൽ 65പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചില ജീവനക്കാർക്കും രോഗബാധയുണ്ട്. സംസ്ഥാനത്ത് 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 11ശതമാനം കടന്നു. കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തുമാണ്. അതേസമയം, സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story