യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച്​ നടത്തി

പത്തനംതിട്ട : സ്വപ്ന സുരേഷി‍ൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി​വെക്കണമെന്ന് ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്​ടറേറ്റ്​ മാർച്ച് നടത്തി. ബിരിയാണി ചെമ്പും മുഖ്യമന്ത്രിയുടെ കോലവുമായിട്ടായിരുന്നു പ്രതിഷേധം. മാർച്ച് പൊലീസ് ബാരിക്കേഡ്​ സ്ഥാപിച്ച്​ തടഞ്ഞു. പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജനനായകനാകേണ്ട മുഖ്യമന്ത്രി അധോലോക നായകനായി മാറിയതായി രാഹുൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, സംസ്ഥാന നിർവാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, എ. സുരേഷ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ്​ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, രൻജു മുണ്ടിയിൽ, അനൂപ് വെങ്ങവിളയിൽ, അഭിലാഷ് വെട്ടിക്കാടൻ, അഫ്സൽ വി. ഷെയ്ഖ്, ജോയൽ മുക്കരണത്ത്​, പ്രവീൺ രാമൻ, റിനോ പി. രാജൻ, അഖിൽ അഴൂർ എന്നിവർ സംസാരിച്ചു. photo....mail...PTL 10 YOUTH.. യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.