Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2022 11:58 PM GMT Updated On
date_range 8 Jun 2022 11:58 PM GMTയൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി
text_fieldsbookmark_border
പത്തനംതിട്ട : സ്വപ്ന സുരേഷിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. ബിരിയാണി ചെമ്പും മുഖ്യമന്ത്രിയുടെ കോലവുമായിട്ടായിരുന്നു പ്രതിഷേധം. മാർച്ച് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജനനായകനാകേണ്ട മുഖ്യമന്ത്രി അധോലോക നായകനായി മാറിയതായി രാഹുൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, സംസ്ഥാന നിർവാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, എ. സുരേഷ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ് വിശാഖ് വെൺപാല, ജിജോ ചെറിയാൻ, രൻജു മുണ്ടിയിൽ, അനൂപ് വെങ്ങവിളയിൽ, അഭിലാഷ് വെട്ടിക്കാടൻ, അഫ്സൽ വി. ഷെയ്ഖ്, ജോയൽ മുക്കരണത്ത്, പ്രവീൺ രാമൻ, റിനോ പി. രാജൻ, അഖിൽ അഴൂർ എന്നിവർ സംസാരിച്ചു. photo....mail...PTL 10 YOUTH.. യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story