പന്തളം: എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പന്തളം നഗരസഭയിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ 10 വർഷം നഗരസഭ ഭരിച്ചിരുന്ന സി.പി.എം ഭരണസമിതിയുടെ കഴിവുകേടാണ് ബി.ജെ.പി അധികാരത്തിൽ വരാൻ കാരണമെന്നും അത് ജനങ്ങളെല്ലാം തിരിച്ചറിഞ്ഞെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി താജുദ്ദീൻ നിരണം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണം കിട്ടിയപ്പോൾ എന്തുമാകാമെന്ന ചെയർപേഴ്സൻ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് സുധീർ പുന്തിലേത്ത് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമ, മുനിസിപ്പൽ സെക്രട്ടറി അൻസാരി മുട്ടാർ, ഷംസ് കടക്കാട്, അബ്ദുൽ റഹീം, സജാദ്, ജിനുലാൽ, ഷജീർ, ഷെമീർ എന്നിവർ സംസാരിച്ചു. ഫോട്ടോ : പന്തളം നഗരസഭ കാര്യാലയത്തിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ച് താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്യുന്നു atention leadinte thaze
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.