റാന്നി: സമഗ്രശിക്ഷ കേരളം റാന്നി ഉപജില്ലയിലെ മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകർക്കായി ഗണിത വിജയം പരിശീലനം നടത്തി. ജില്ല പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജെസി അലക്സ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം, സി.ആർ.സി കോഓഡിനേറ്റർ ബീനാമ്മ കോശി, റിസോഴ്സ്പേഴ്സൻമാരായ എൻ. ഭദ്ര ശങ്കർ, ദീപ കെ. പത്മനാഭൻ, സീമ എസ്. പിള്ള എന്നിവർ സംസാരിച്ചു. ഗണിതത്തിലെ അടിസ്ഥാന ശേഷികളായ സംഖ്യ ബോധം, ചതുഷ്ക്രിയകൾ എന്നിവയിൽ കുട്ടികളെ നിപുണരാക്കുക, കുട്ടികൾക്ക് താൽപര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം നൽകുക, ഗണിത പഠനത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക, ഭിന്നശേഷിക്കാരുടെ പരിമിതികൾ പരിഗണിച്ചുകൊണ്ട് അനുരൂപീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് പരിശീലന ഉദ്ദേശ്യങ്ങൾ. ഗുണിച്ചു മുന്നേറാം, നമ്പർ ട്രാക്ക്, കുറക്കാം മറക്കാം, ഡോമിനോ തുടങ്ങി പന്ത്രണ്ടോളം കളികളിലൂടെയാണ് ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നത്. അധ്യാപക പരിശീലനത്തിനുശേഷം ക്ലാസ് പി.ടി.എകളിൽ രക്ഷിതാക്കൾക്കും പരിശീലനം നൽകും. ptl rni_1 brc ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് ഗണിതകളിയിലൂടെ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.