പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ജനങ്ങളിൽ എത്തിക്കാൻ ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ശാസ്ത്രവേദി ജില്ല പ്രവർത്തക സമ്മേളനം തീരുമാനിച്ചു. ആസാദി കി ഗൗരവ് പദയാത്രയിൽ ശാസ്ത്രവേദിയുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് സജി. കെ. സൈമണിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം മുഖ്യ പ്രഭാഷണം നടത്തി. പ്രഫ.ഡി.ഗോപിമോഹൻ, വർഗീസ് പൂവൻപാറ, ഷിബു വള്ളിക്കോട്, റെനീസ് മുഹമ്മദ്, ജോയമ്മ സൈമൺ, അഡ്വ. ഷാജി മോൻ, ബിജു മലയിൽ, കെ.ജി. റെജി, ആൻസി തോമസ്, ഫാത്തിമ.എസ്, ബിന്ദു ബിനു, ജോസ് കൊടുന്തറ, ജയ്സൺ ജോൺസൻ, ബി. നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.