പ്രളയ സഹായഫണ്ട് വിതരണം

കങ്ങഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കങ്ങഴ യൂനിറ്റിന് കീഴിലെ കുളത്തൂര്‍മൂഴി ഭാഗത്ത് പ്രളയത്തില്‍ നാശനഷ്​ടമുണ്ടായ വ്യാപാരികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് എം.കെ. തോമസ്​കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്്ദുൽകരീം പുളിക്കല്‍, ഭാരവാഹികളായ സ്‌കറിയാകുട്ടി വയലപ്പള്ളീല്‍, മുഹമ്മദ് സഗീര്‍ വേട്ടമല തുടങ്ങിയവര്‍ സംസാരിച്ചു. പടം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി കുഴത്തൂര്‍മുഴിയില്‍ നടത്തിയ പ്രളയ സഹായ ഫണ്ട്് വിതരണം ജില്ല പ്രസിഡൻറ് എം.കെ. തോമസ്​കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.