പമ്പയെ മലിനമാക്കി ശൗചാലയ മാലിന്യം

ശബരിമല: പുണ്യനദിയായ . കോവിഡ്​ പശ്ചാത്തലത്തിൽ പമ്പാ സ്നാനത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ തീർഥാടകർക്ക് കുളിക്കുന്നതിനും മറ്റുമായി ത്രിവേണിക്ക് സമീപത്ത് ദേവസ്വം ബോർഡ്‌ താൽക്കാലിക സംവിധാനമൊരുക്കിട്ടുണ്ട്. ഇവിടെനിന്നുള്ള മലിനജലം ശേഖരിക്കുന്നതിനുള്ള ടാങ്ക് നിറഞ്ഞൊഴുകിയാണ് പമ്പയിലെത്തുന്നത്. പമ്പാ മണപ്പുറത്തുകൂടി പരന്നൊഴുകി ഗണപതി കോവിലി​ൻെറ പടിക്കെട്ടിന് സമീപത്ത് കൂടിയുള്ള ഓടയിലൂടെയാണ് നദിയിലേക്ക് എത്തുന്നത്. നദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നാലു ദിവസമായി ടാങ്ക് നിറഞ്ഞൊഴുകുന്ന മലിനജലം പമ്പയിൽ പതിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT