Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:03 AM GMT Updated On
date_range 10 Dec 2021 12:03 AM GMTപമ്പയെ മലിനമാക്കി ശൗചാലയ മാലിന്യം
text_fieldsbookmark_border
ശബരിമല: പുണ്യനദിയായ . കോവിഡ് പശ്ചാത്തലത്തിൽ പമ്പാ സ്നാനത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ തീർഥാടകർക്ക് കുളിക്കുന്നതിനും മറ്റുമായി ത്രിവേണിക്ക് സമീപത്ത് ദേവസ്വം ബോർഡ് താൽക്കാലിക സംവിധാനമൊരുക്കിട്ടുണ്ട്. ഇവിടെനിന്നുള്ള മലിനജലം ശേഖരിക്കുന്നതിനുള്ള ടാങ്ക് നിറഞ്ഞൊഴുകിയാണ് പമ്പയിലെത്തുന്നത്. പമ്പാ മണപ്പുറത്തുകൂടി പരന്നൊഴുകി ഗണപതി കോവിലിൻെറ പടിക്കെട്ടിന് സമീപത്ത് കൂടിയുള്ള ഓടയിലൂടെയാണ് നദിയിലേക്ക് എത്തുന്നത്. നദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നാലു ദിവസമായി ടാങ്ക് നിറഞ്ഞൊഴുകുന്ന മലിനജലം പമ്പയിൽ പതിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story