കോന്നി: കേരളത്തിൻെറ സ്വപ്ന പദ്ധതിയായ കെ റെയിൽ എന്തു വിലകൊടുത്തും നടപ്പിലാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അരുവാപ്പുലം - പുളിഞ്ചാണി - രാധപ്പടി റോഡിൻെറ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ഭരണകാലത്ത് ഒരു വികസന പ്രവർത്തനങ്ങളും പാടില്ലായെന്ന് യു.ഡി.എഫ് നിലപാടിന് ഏറ്റവും വലിയ തിരിച്ചടിയാണ് ശശി തരൂർ എം.പിയുടേത്. കേരളത്തിൽ വികസനം തടസ്സപ്പെടുത്തി പ്രതിഷേധം നടത്തുകയാണ് കോൺഗ്രസ്. എന്നാൽ, സമസ്ത ജനങ്ങൾക്കും മെച്ചപ്പെട്ട വികസനവും ജീവിതവും ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അത് നടപ്പാക്കുകയാണ് സർക്കാറിൻെറ മുഖ്യ അജണ്ടയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സമ്മേളനത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, ജില്ല പഞ്ചായത്ത് അംഗം അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, ദേവകുമാർ. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി. സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.