പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധനല്‍കുന്നു -മന്ത്രി എം.വി. ഗോവിന്ദന്‍

ചിറ്റാർ​: സമൂഹത്തിലെ പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്​റ്റര്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്‌സി​ൻെറയും 2.48 കോടി മുടക്കി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡി​ൻെറയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജോബി ടി.ഈശോ, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എസ്. സുജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബീന മുഹമ്മദ് റാഫി, തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ പി.എം. മനോജ്, ശ്രീലത അനില്‍, വസന്ത ആനന്ദന്‍, രാധ ശശി, ഗംഗമ്മ മുനിയാണ്ടി, റോസമ്മ കുഞ്ഞുമോള്‍, സുനി എബ്രഹാം, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ്, സതി കുരുവിള, പി.ആര്‍. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. നാലുനിലയിലായി നിര്‍മിക്കുന്ന കോംപ്ലക്‌സില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാവും. ഷോപ്പിങ്​ കോംപ്ലക്‌സി​ൻെറ ഫെയ്‌സ് വണ്‍ നിര്‍മാണത്തിന് ഈ വര്‍ഷം 80 ലക്ഷം രൂപ വിനിയോഗിക്കും. സംസ്ഥാന ഹൗസിങ്​ ബോര്‍ഡ്​ കെട്ടിടം നിര്‍മിക്കുന്നത്. സ്മാര്‍ട്ട് സീതത്തോടി​ൻെറ ഭാഗമായി സീതത്തോട് ജങ്​ഷനില്‍ തന്നെ വയോജന പാര്‍ക്കും ഈ വര്‍ഷം നിര്‍മിക്കും. മത്സ്യ-മാംസ സ്​റ്റാളുകളും ടൂറിസം കേന്ദ്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും ശബരിമല ഇടത്താവളവും സ്മാര്‍ട്ട് സീതത്തോടി​ൻെറ ഭാഗമാണ്. ഫോട്ടോ PTL 10 GOVI SEETHA സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്‌സി​ൻെറയും കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡി​ൻെറയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്​റ്റര്‍ സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT