തെള്ളിയൂര്‍ പടയണിക്ക് ഇന്ന് തുടക്കം

മല്ലപ്പള്ളി: മധ്യ തിരുവിതംകൂറില്‍ ആചാര വിധിപ്രകാരം നടക്കുന്ന ആദ്യ പടയണിയായ തെള്ളിയൂര്‍ പടയണിക്ക് തിങ്കളാഴ്ച ചൂട്ടുവെ​ക്കും. 25 വരെയാണ് പടയണി. തിങ്കളാഴ്ച രാത്രി ഒമ്പതിന്​ ചൂട്ട് വെപ്പോടെ ചടങ്ങുകള്‍ ആരംഭിക്കും. തെള്ളിയൂർ കാവി‍ൻെറ മാത്രം പ്രത്യേകതയായ ചൂരല്‍ അടവി 22ന്​ നടക്കും. 25ന്​ നടക്കുന്ന വലിയ പടയണിയോടെ ചടങ്ങുകൾക്ക്​ സമാപനമാകും. വൃശ്ചികം ഒന്നുമുതല്‍ 41 ദിവസം നീളുന്ന കളമെഴുത്തുംപാട്ടും ക്ഷേത്രത്തില്‍ പുരോഗമിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തെള്ളിയൂര്‍ ഭൈരവി പ്രാചീന കലാസംഘമാണ്​ പടയണിക്ക് നേതൃത്വം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT