മല്ലപ്പള്ളി: കുറഞ്ഞത് 50 ഏത്തവാഴകൾ /ഞാലിപ്പൂവൻ വാഴകൾ കൃഷി ചെയ്തിട്ടുള്ള കർഷകർക്ക് കൃഷി ഭവനിൽനിന്ന് എസ്.എച്ച്.എം പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നു. സ്ഥലത്തിൻെറ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ഫോട്ടോ (മൊബൈലിൽ എടുത്താൽ മതിയാവും), പാട്ടകൃഷിയാണെങ്കിൽ, പാട്ടച്ചീട്ട്, ഉടമസ്ഥൻെറ കരമടച്ച രസീത് എന്നിവ വേണം. ഇൻഷുറൻസ് സ്കീമിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. എല്ലാം അപേക്ഷകരും www.aims. gov.in പോർട്ടലിൽ കർഷക രജിസ്ട്രേഷൻ ചെയ്തിരിക്കണം. തെങ്ങുകൃഷിക്ക് സഹായം മല്ലപ്പള്ളി: തെങ്ങിൻതൈകൾ നട്ടിട്ടുള്ള കർഷകർക്ക് സി.ഡി.ബി പദ്ധതിയിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി പ്രകാരം മല്ലപ്പള്ളി കൃഷിഭവനിൽനിന്ന് ആനുകൂല്യം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.