കാടുവളർന്നും ചളിക്കുളമായും കോഴഞ്ചേരി പഞ്ചായത്ത്​ സ്​റ്റേഡിയം

പത്തനംതിട്ട: ആ‌ർക്കും പ്രയോജനമില്ലാതെ കോഴഞ്ചേരി പഞ്ചായത്ത്​ സ്​റ്റേഡിയം. എങ്ങും കാട് വളർന്നുനിൽക്കുന്നു. പലയിടത്തും കാൽ പുതഞ്ഞുപോകുന്ന ചളിക്കെട്ടും. മാലിന്യ പ്ലാൻറ്​, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, കൃഷി ഭവൻ, പഞ്ചായത്ത് ഓഡിറ്റോറിയം, ഓപൺ സ്​റ്റേജ് , ജില്ല ടൂറിസം ഓഫിസ് തുടങ്ങിയവ സ്​റ്റേഡിയത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്​. 2006 ലാണ് സ്​റ്റേഡിയം ആരംഭിച്ചത്. സ്​റ്റേജിനകം തകർന്നുകിടക്കുകയാണ്. മുമ്പ് നിരവധി പരിപാടി നടന്നിരുന്ന സ്​റ്റേഡിയമാണിത്. കനത്ത മഴ പെയ്താൽ ഇവിടെ വെള്ളം കയറുമെന്നതാണ്​ അവസ്ഥ. 2018 ലെ പ്രളയത്തിനുശേഷം ഒരു കൺവെൻഷനും പുഷ്പമേളയും നടന്നതല്ലാതെ മറ്റുപരിപാടികളൊന്നും ഇവിടെ നടന്നിട്ടില്ല. സമീപത്തെ മാലിന്യ പ്ലാൻറ്​ കാരണം പരിപാടികൾ നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. ജില്ല ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിക്കാനായി മണ്ണെടുത്തപ്പോൾ അത് കൊണ്ടിട്ടത് സ്​റ്റേഡിയത്തിലാണ്. ഇതോടെയാണ് സ്​റ്റേഡിയം​ ചളിക്കുളമായി മാറിയത്​. പ്രവേശന കവാടത്തിലേക്കുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്​. കല്ലുകളിളകി കുഴികൾ നിറഞ്ഞ ഇതുവഴി സഞ്ചരിക്കുക ശ്രമകരമാണ്​. സ്​റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇൗ റോഡിലൂടെ വേണം പോകേണ്ടത്. വെള്ളം കയറുന്ന സ്ഥലമായതിനാൽ ഇവിടെ ഇനി നവീകരണ പരിപാടികളൊന്നും വേണ്ടെന്ന നിലപാടിലാണ് അധികൃതർ. വെള്ളംകയറുന്ന സ്ഥലമായതിനാൽ മണ്ണിട്ട് ഉയർത്തി ഇൻഡോർ സ്​റ്റേഡിയം പണിയാനുള്ള പദ്ധതി തയാറാക്കുന്നതായാണ്​ പഞ്ചായത്ത്​ അധികൃതർ പറയുന്നത്​. PTL 12 STADIUM ചളിനിറഞ്ഞ കോഴഞ്ചേരി പഞ്ചായത്ത്​ സ്​റ്റേഡിയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT