Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:03 AM GMT Updated On
date_range 20 Dec 2021 12:03 AM GMTകാടുവളർന്നും ചളിക്കുളമായും കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം
text_fieldsbookmark_border
പത്തനംതിട്ട: ആർക്കും പ്രയോജനമില്ലാതെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം. എങ്ങും കാട് വളർന്നുനിൽക്കുന്നു. പലയിടത്തും കാൽ പുതഞ്ഞുപോകുന്ന ചളിക്കെട്ടും. മാലിന്യ പ്ലാൻറ്, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, കൃഷി ഭവൻ, പഞ്ചായത്ത് ഓഡിറ്റോറിയം, ഓപൺ സ്റ്റേജ് , ജില്ല ടൂറിസം ഓഫിസ് തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്. 2006 ലാണ് സ്റ്റേഡിയം ആരംഭിച്ചത്. സ്റ്റേജിനകം തകർന്നുകിടക്കുകയാണ്. മുമ്പ് നിരവധി പരിപാടി നടന്നിരുന്ന സ്റ്റേഡിയമാണിത്. കനത്ത മഴ പെയ്താൽ ഇവിടെ വെള്ളം കയറുമെന്നതാണ് അവസ്ഥ. 2018 ലെ പ്രളയത്തിനുശേഷം ഒരു കൺവെൻഷനും പുഷ്പമേളയും നടന്നതല്ലാതെ മറ്റുപരിപാടികളൊന്നും ഇവിടെ നടന്നിട്ടില്ല. സമീപത്തെ മാലിന്യ പ്ലാൻറ് കാരണം പരിപാടികൾ നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. ജില്ല ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാനായി മണ്ണെടുത്തപ്പോൾ അത് കൊണ്ടിട്ടത് സ്റ്റേഡിയത്തിലാണ്. ഇതോടെയാണ് സ്റ്റേഡിയം ചളിക്കുളമായി മാറിയത്. പ്രവേശന കവാടത്തിലേക്കുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. കല്ലുകളിളകി കുഴികൾ നിറഞ്ഞ ഇതുവഴി സഞ്ചരിക്കുക ശ്രമകരമാണ്. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇൗ റോഡിലൂടെ വേണം പോകേണ്ടത്. വെള്ളം കയറുന്ന സ്ഥലമായതിനാൽ ഇവിടെ ഇനി നവീകരണ പരിപാടികളൊന്നും വേണ്ടെന്ന നിലപാടിലാണ് അധികൃതർ. വെള്ളംകയറുന്ന സ്ഥലമായതിനാൽ മണ്ണിട്ട് ഉയർത്തി ഇൻഡോർ സ്റ്റേഡിയം പണിയാനുള്ള പദ്ധതി തയാറാക്കുന്നതായാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. PTL 12 STADIUM ചളിനിറഞ്ഞ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story