പത്തനംതിട്ട: കുമ്പഴ-മൈലപ്ര റൂട്ടിൽ ബസുകൾ സർവിസ് നടത്താത്തതിൽ പ്രതിഷേധിച്ച് മൈലപ്ര പള്ളിപ്പടിയിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞു. പത്തനംതിട്ടയിൽനിന്ന് റാന്നിക്ക് പോകുന്ന ബസുകൾ താഴെ വെട്ടിപ്രം-മൈലപ്ര വഴിയാണ് ഇപ്പോൾ പോകുന്നത്. ഇതുകാരണം കുമ്പഴ-മൈലപ്ര റൂട്ടിലുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സ്കൂളുകൾ തുറന്നതിനാൽ കുട്ടികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. പി.എം റോഡ് പണി തുടങ്ങിയ സമയത്താണ് ബസുകൾ റൂട്ട് മാറി ഓടാൻ തുടങ്ങിയത്. പണികൾ ഏറെക്കുറെ പൂർത്തിയായിട്ടും ബസുകൾ കുമ്പഴ വഴി ഓടാൻ തയ്യാറായിട്ടില്ല. ബസുകൾ ചെറിയ ലാഭം നോക്കിയാണ് റൂട്ട് മാറി ഓടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നേരത്തെ ആർ.ടി.ഒക്കും ജില്ല പൊലീസ്മേധാവിക്കും പരാതി നൽകിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ബസുകൾ കുമ്പഴ വഴിി ഓടാൻ തുടങ്ങിയിട്ടുണ്ട്. ആവർത്തിച്ചാൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതോടൊപ്പം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാത്തതിലും പ്രതിഷേധം നടന്നു. പി.എം റോഡ് പണിയെത്തുടർന്ന് മൈലപ്ര പ്രദേശത്ത് ശുദ്ധജലം വിതരണം താറുമാറായിട്ട് ഒരുവർഷമാകുന്നു. പലഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും തയാറല്ല. മണ്ണാറക്കുളഞ്ഞി മുതൽ കുമ്പഴ വരെ റോഡിന്‍റെ ഒരുവശത്ത് പൈപ്പ് ഇട്ടിട്ടില്ല. അതിനാൽ ഒരുവശത്തുള്ളവർക്ക് ശുദ്ധജലം കിട്ടുന്നില്ല. ജല അതോറിറ്റിയിൽ നിരവധിതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കുടിവെള്ളപ്രശ്നം പരിഹരിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനിൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ജെറി ഈശോ ഉമ്മൻ, പഞ്ചായത്ത് അംഗങ്ങളായ സാജു മണിദാസ്, റെജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.