Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൈല​പ്രയിൽ ബസുകൾ...

മൈല​പ്രയിൽ ബസുകൾ തടഞ്ഞ്​ പ്രതിഷേധം

text_fields
bookmark_border
പത്തനംതിട്ട: കുമ്പഴ-മൈലപ്ര റൂട്ടിൽ ബസുകൾ സർവിസ്​ നടത്താത്തതിൽ പ്രതിഷേധിച്ച്​ മൈലപ്ര പള്ളിപ്പടിയിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞു. പത്തനംതിട്ടയിൽനിന്ന്​ റാന്നിക്ക്​ പോകുന്ന ബസുകൾ താഴെ വെട്ടിപ്രം-മൈലപ്ര വഴിയാണ്​ ഇപ്പോൾ പോകുന്നത്.​ ഇതുകാരണം കുമ്പഴ-മൈലപ്ര റൂട്ടിലുള്ളവർ വലിയ ദുരിതമാണ്​ അനുഭവിക്കുന്നത്​. സ്​കൂളുകൾ തുറന്നതിനാൽ കുട്ടികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്.​ പി.എം റോഡ്​ പണി തുടങ്ങിയ സമയത്താണ്​ ബസുകൾ റൂട്ട്​ മാറി ഓടാൻ തുടങ്ങിയത്.​ ​ പണികൾ ഏറെക്കുറെ പൂർത്തിയായിട്ടും ബസുകൾ കുമ്പഴ വഴി ഓടാൻ തയ്യാറായിട്ടില്ല. ബസുകൾ ചെറിയ ലാഭം നോക്കിയാണ്​ റൂട്ട്​ മാറി ഓടുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നേരത്തെ ആർ.ടി.ഒക്കും ജില്ല പൊലീസ്​മേധാവിക്കും പരാതി നൽകിയിരുന്നു​. ​പ്രതിഷേധത്തെ തുടർന്ന്​ ബസുകൾ കുമ്പഴ വഴിി ഓടാൻ തുടങ്ങിയിട്ടുണ്ട്​. ആവർത്തിച്ചാൽ സമരം ശക്തമാക്കാനാണ്​ നാട്ടുകാരുടെ തീരുമാനം. ഇതോടൊപ്പം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാത്തതിലും പ്രതിഷേധം നടന്നു. പി.എം റോഡ്​ പണിയെത്തുടർന്ന്​ മൈലപ്ര പ്രദേശത്ത്​ ശുദ്ധജലം വിതരണം താറുമാറായിട്ട്​ ഒരുവർഷമാകുന്നു. പലഭാഗത്തും പൈപ്പ്​ പൊട്ടി വെള്ളം പാഴാകുകയാണ്​. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും തയാറല്ല​. മണ്ണാറക്കുളഞ്ഞി മുതൽ കുമ്പഴ വരെ റോഡിന്‍റെ ഒരുവശത്ത്​ പൈപ്പ്​ ഇട്ടിട്ടില്ല. അതിനാൽ ഒരുവശത്തുള്ളവർക്ക്​ ശുദ്ധജലം കിട്ടുന്നില്ല. ജല അതോറിറ്റിയിൽ നിരവധിതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കുടിവെള്ളപ്രശ്നം പരിഹരിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്ന്​ നേതാക്കൾ പറഞ്ഞു. പഞ്ചായത്ത്​ പ്രസിഡന്‍റ്​ ചന്ദ്രിക സുനിൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ജെറി ഈശോ ഉമ്മൻ, പഞ്ചായത്ത്​ അംഗങ്ങളായ സാജു മണിദാസ്,​ റെജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതി​ഷേധം നടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story