പന്തളം: മരണത്തിലും ഒരുമിച്ച കൂട്ടുകാർക്ക് കണ്ണീരോടെ യാത്രാമൊഴി. ചൊവ്വാഴ്ച പുലർച്ച കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പറന്തൽ പൊങ്ങലടി കൊട്ടിലുവിളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൻ കുട്ടൻ എന്ന ശ്രീജിത്ത്, കൂട്ടുകാരനായ പറന്തൽ പൊങ്ങലടി കലതി വിളയിൽ മനോജ്ഭവനിൽ പരേതനായ ഭാസ്കരന്റെ മകൻ മനോജ് എന്നിവരുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റെടുത്ത് മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച വൈകീട്ട് അരമണിക്കൂർ വ്യത്യാസത്തിലാണ് ഇരുവരുടെയും മൃതദേഹം സംസ്കരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്രപ്രസാദ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ നേതാക്കൾ അന്ത്യോപചാരമർപ്പിക്കാൻ ഇരുവരുടെയും വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.