Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരണത്തിലും ഒരുമിച്ച...

മരണത്തിലും ഒരുമിച്ച കൂട്ടുകാർക്ക് യാത്രാമൊഴി

text_fields
bookmark_border
പന്തളം: മരണത്തിലും ഒരുമിച്ച കൂട്ടുകാർക്ക് കണ്ണീരോടെ യാത്രാമൊഴി. ചൊവ്വാഴ്ച പുലർച്ച കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പറന്തൽ പൊങ്ങലടി കൊട്ടിലുവിളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൻ കുട്ടൻ എന്ന ശ്രീജിത്ത്, കൂട്ടുകാരനായ പറന്തൽ പൊങ്ങലടി കലതി വിളയിൽ മനോജ്ഭവനിൽ പരേതനായ ഭാസ്കരന്‍റെ മകൻ മനോജ് എന്നിവരുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റെടുത്ത് മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച വൈകീട്ട്​ അരമണിക്കൂർ വ്യത്യാസത്തിലാണ് ഇരുവരുടെയും മൃതദേഹം സംസ്കരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്രപ്രസാദ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ നേതാക്കൾ അന്ത്യോപചാരമർപ്പിക്കാൻ ഇരുവരുടെയും വീട്ടിലെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story