അടൂർ: ബർഗർ കടയിൽ തീ പിടിച്ചത് അഗ്നിരക്ഷാസേന അണച്ചു. അടൂർ മൈക്രോ ലാബിന് സമീപം സിബി വർഗീസ്, സാം ഡാനിയൽ എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 'ക്രഞ്ചി ബർഗർ ഹബ്' എന്ന സ്ഥാപനത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് സമീപത്തുകൂടി പോയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കെ.ജി. രവീന്ദ്രൻ, സുരേഷ് കുമാർ എന്നിവരാണ് കടക്കുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഇവർ ഫയർ സ്റ്റേഷനിൽ അറിയിക്കുകയും സമീപത്തുണ്ടായിരുന്നവരെ കൂട്ടി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ റെജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ സേന സ്ഥലത്ത് എത്തി ഫയർ ടെൻഡറിൽനിന്ന് വെള്ളം പമ്പുചെയ്ത് തീ അണച്ചു. കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങൾക്കുമാണ് തീ പിടിച്ചത്. PTL ADR Fire അടൂരിലെ ബർഗർ കടയിലെ തീപിടിത്തം അഗ്നിരക്ഷാസേന അണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.