Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബർഗർ കടയിൽ തീപിടിത്തം

ബർഗർ കടയിൽ തീപിടിത്തം

text_fields
bookmark_border
ബർഗർ കടയിൽ തീപിടിത്തം
cancel
അടൂർ: ബർഗർ കടയിൽ തീ പിടിച്ചത്​ അഗ്​നിരക്ഷാസേന അണച്ചു. അടൂർ മൈക്രോ ലാബിന് സമീപം സിബി വർഗീസ്, സാം ഡാനിയൽ എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 'ക്രഞ്ചി ബർഗർ ഹബ്' എന്ന സ്ഥാപനത്തിലാണ് അഗ്​നിബാധ ഉണ്ടായത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് സമീപത്തുകൂടി പോയ അഗ്​നിരക്ഷാസേന ഉദ്യോഗസ്ഥർ കെ.ജി. രവീന്ദ്രൻ, സുരേഷ് കുമാർ എന്നിവരാണ് കടക്കുള്ളിൽനിന്ന്​ പുക ഉയരുന്നത് കണ്ടത്. ഉടൻ ഇവർ ഫയർ സ്റ്റേഷനിൽ അറിയിക്കുകയും സമീപത്തുണ്ടായിരുന്നവരെ കൂട്ടി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ റെജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ സേന സ്ഥലത്ത് എത്തി ഫയർ ടെൻഡറിൽനിന്ന്​ വെള്ളം പമ്പുചെയ്ത് തീ അണച്ചു. കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങൾക്കുമാണ് തീ പിടിച്ചത്. PTL ADR Fire അടൂരിലെ ബർഗർ കടയിലെ തീപിടിത്തം അഗ്​നിരക്ഷാസേന അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story