ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്ര ശ്രീകോവിൽ കുഞ്ഞിത്തുറന്ന് മോഷണം. ശ്രീകോവിലിന്‍റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഇരുപതിനായിരത്തോളം രൂപയും ഒരു പവന്‍റെ സ്വർണത്തകിടും കവർന്നു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെ ക്ഷേത്രം തുറക്കാനായി മേൽശാന്തി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച കാണിക്ക വഞ്ചിയും കുത്തിത്തുറന്നിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് വർഷം മുമ്പും ക്ഷേത്രത്തിൽ സമാനരീതിയിൽ മോഷണം നടന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT