കോന്നി: സംസ്ഥാന പാതയുടെ നിർമാണഭാഗമായി കോന്നി മുതൽ എലിയറക്കൽ വരെ ഓട നിർമിച്ചശേഷം പിന്നീടത് സ്ലാബ് ഇട്ട് മൂടാത്തത് മൂലം അപകടം നിത്യസംഭവമാകുന്നു. രണ്ട് മാസത്തിനുള്ളിൽ പകലും രാത്രിയുമായി പതിനഞ്ചോളാം പേരാണ് ഓടയിൽ വീണ് അപകടമുണ്ടായത്. കോന്നി റിപ്പബ്ലിക്കൻ സ്കൂൾ മുതൽ എലിയറക്കൽ വരെ സെൻട്രൽ ജങ്ഷൻ, നാരായണപുരം ബസ് സ്റ്റോപ്, ചൈന മുക്ക്, എലിയറക്കൽ എന്നിവിടങ്ങളിലാണ് ഓടകൾക്കായി കുഴി എടുത്തശേഷം പിന്നീട് ഓട നിർമിക്കാതെ കിടക്കുന്നത്. ചിലയിടങ്ങളിൽ ഓടകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേൽമൂടി ഇല്ലാത്തത് മൂലവും നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. ബസുകൾ നിർത്തുന്ന മേഖലയിലാണ് ഓടകൾക്ക് മേൽമൂടി ഇല്ലാത്തത്. ഇതുമൂലം ബസുകളിൽനിന്നും പുറത്തേക്ക് ഇറങ്ങുന്നവർ വീഴുന്നത് ഓടയിലേക്കാണ്. ഓടകൾക്കായി കുഴിയെടുത്തശേഷം നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലും ആരും കയറുന്നില്ല. വിഷയ പരിഹാരത്തിനായി എം.എൽ.എയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നെങ്കിലും നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.