അടൂർ: തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആൻഡ് ഇൻഫർമേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാല സംഘം വൈസ് പ്രസിഡന്‍റ് എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ വായനകേന്ദ്രങ്ങൾക്കും പുസ്തക വിതരണത്തോടുമൊപ്പം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ പദ്ധതികൾ തയാറാക്കി നടപ്പാക്കിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല ജോയന്‍റ് സെക്രട്ടറി അബിൻ ശിവദാസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ് എന്നിവരും പഴകുളം ശിവദാസൻ, അഡ്വ.എസ്. രാജീവ്, എസ്. മീരാസാഹിബ്, ഡോ. വർഗീസ്, എം.ജി. രാജു, ബിനോയ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.ജി. രാജു (പ്രസി), വൈ. ധനീഷ് (വൈസ് പ്രസി), ബിനോയ് വിജയൻ (സെക്ര), ഉഷാദേവി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.