കടയുടെ പടികൾ മാർഗതടസ്സമുണ്ടാക്കുന്നു

പത്തനംതിട്ട: തൈക്കാവ്​ സ്കൂൾ റോഡിൽ സ്വകാര്യവ്യക്തി കടയുടെ മുൻവശത്തെ പടികൾ റോഡിലേക്ക്​ ഇറക്കിനിർമിച്ചത്​ മാർഗതടസ്സമുണ്ടാക്കുന്നതായി പരാതി. തൈക്കാവ്​ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡാണിത്​. ബസുകളും മറ്റ്​ വാഹനങ്ങളും കടന്നുപോകുന്ന ടൗണിലെ പ്രധാന വഴികൂടിയാണ്​. ​ മാർഗതടസ്സം മാറ്റാൻ നടപടി സ്വീകരിക്കണമെന്നാ​വശ്യപ്പെട്ട്​ ​ സി.പി.ഐ പേട്ട ബ്രാഞ്ച്​ സെക്രട്ടറി മുഹമ്മദ്​ ഇക്​ബാൽ നഗരസഭ സെക്രട്ടറിക്ക്​ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.