അംബേദ്കർ ജയന്തി ആഘോഷം

പന്തളം: കേരള സാംബവർ സൊസൈറ്റി പന്തളം ശാഖ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 131ാമത് ജന്മദിനം ആഘോഷിച്ചു. അടൂർ താലൂക്ക് യൂനിയൻ പ്രസിഡന്റ് കെ. മോഹൻദാസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി. ശരത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ബിനുകുമാർ, പ്രശാന്ത് കുമാർ, രാജേഷ്, ശ്രീകുമാർ, രേഖ ബിനു, പ്രിയത ഭരതൻ, കാർത്യായനി ഭരതൻ, ശ്രീജ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പന്തളം: പട്ടികജാതി മോർച്ച പന്തളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്തളം ജങ്​ഷനിൽ ബി.ആർ. അംബേദ്കർ ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ടി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. കിഷോർ കുമാർ, ഗിരീഷ്, രജനീഷ് കുരമ്പാല, കെ. സീന, സൂര്യ എസ്. നായർ, മുഹമ്മദ് ഫൈസി, പുഷ്പലത, പ്രകാശ് കുരമ്പാല ,വിശ്വനാഥൻ, പൊടിയൻ, കോമളവല്ലി എന്നിവർ സംസാരിച്ചു. ഫോട്ടോ 2. പട്ടികജാതി മോർച്ച പന്തളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന അംബേദ്കർ അനുസ്മരണം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.