പത്തനംതിട്ട: ക്ഷീര കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷീര കർഷക സമിതിയുടെ നേതൃത്വത്തിൽ കന്നുകാലികളുമായി കർഷകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പാലിന് 50 രൂപ തറവില നിശ്ചയിക്കുക, കാലിത്തീറ്റക്ക് 30 ശതമാനം സബ്സിഡി അനുവദിക്കുക, കാലിത്തീറ്റ ഉൽപന്നങ്ങൾക്ക് വേനൽക്കാലങ്ങളിലുള്ള നിയന്ത്രണാതീത വില വർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംയുക്ത ക്ഷീരകർഷക സമിതി ചെയർമാൻ വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ അധക്ഷത വഹിച്ചു. മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, അജയകുമാർ വല്യൂഴത്തിൽ, ജെറി മാത്യു സാം, പ്രകാശ് പന്തളം, ഗീത സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.