Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷീര കർഷകർ ധർണ നടത്തി

ക്ഷീര കർഷകർ ധർണ നടത്തി

text_fields
bookmark_border
പത്തനംതിട്ട: ക്ഷീര കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷീര കർഷക സമിതിയുടെ നേതൃത്വത്തിൽ കന്നുകാലികളുമായി കർഷകർ കലക്ടറേറ്റിലേക്ക് മാർച്ച്​ നടത്തി. പാലിന് 50 രൂപ തറവില നിശ്ചയിക്കുക, കാലിത്തീറ്റക്ക്​ 30 ശതമാനം സബ്സിഡി അനുവദിക്കുക, കാലിത്തീറ്റ ഉൽപന്നങ്ങൾക്ക്​ വേനൽക്കാലങ്ങളിലുള്ള നിയന്ത്രണാതീത വില വർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംയുക്ത ക്ഷീരകർഷക സമിതി ചെയർമാൻ വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ അധക്ഷത വഹിച്ചു. മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, അജയകുമാർ വല്യൂഴത്തിൽ, ജെറി മാത്യു സാം, പ്രകാശ് പന്തളം, ഗീത സതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story